Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buildup In Hormuz

ഹോർമുസിൽ യുഎസ് പടയൊരുക്കം; ഇറേനിയൻ ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്

വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി: ഹോ​​​ർ​​​മുസ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ മൈ​​​നു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചു ത​​​ട​​​സ​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന ഇ​​​റേ​​​നി​​​യ​​​ൻ ബോ​​​ട്ടു​​​ക​​​ൾ ത​​​ക​​​ർ​​​ക്കാ​​​ൻ യു​​​എ​​​സ് നാ​​​വി​​​ക​​​സേ​​​ന​​​യ്ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്രൂ​​​ത്ത് സോ​​​ഷ്യ​​​ലി​​​ലൂ​​​ടെ​​​യാ​​​ണ് ട്രം​​​പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം. ഹോ​​​ർ​​​മുസി​​​നെ ചൊ​​​ല്ലി​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷം ര​​​ക്ത​​​രൂ​​​ഷി​​​ത​​​മാ​​​യേ​​​ക്കാ​​​മെ​​​ന്ന സൂ​​​ച​​​ന​​​ക​​​ളാ​​​ണ് ട്രം​​​പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.

""ഹോ​​​ർ​​​മുസി​​​ൽ മൈ​നു​ക​ൾ വി​ത​റു​ന്ന ഏ​​​തു ബോ​​​ട്ടും അ​​​വ എ​​​ത്ര ചെ​​​റു​​​താ​​​ണെ​​​ങ്കി​​​ലും വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്താ​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യോ​​​ടു ഞാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രി​​​ക്കു​​​ന്നു. ഒ​​​രു മ​​​ടി​​​യും കാ​​​ണി​​​ക്കേ​​​ണ്ട​​​തി​​​ല്ല. ഇ​​​തി​​​നു പു​​​റ​​​മെ ന​​​മ്മു​​​ടെ മൈ​​​ൻ സ്വീ​​​പ്പ​​​റു​​​ക​​​ൾ നി​​​ല​​​വി​​​ൽ ക​​​ട​​​ലി​​​ടു​​​ക്ക് വൃ​​​ത്തി​​​യാ​​​ക്കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ആ ​​​പ്ര​​​വ​​​ർ​​​ത്ത​​​നം മൂ​​​ന്നി​​​ര​​​ട്ടി​​​യാ​​​ക്കാ​​​നും ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. അ​​​വ​​​രു​​​ടെ നാ​​​വി​​​ക ക​​​പ്പ​​​ലു​​​ക​​​ളി​​​ൽ 159 എ​​​ണ്ണം ഇ​​​തി​​​നോ​​​ട​​​കം ക​​​ട​​​ലി​​​ന​​​ടി​​​യി​​​ലു​​​മാ​​​ണ്''- ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​റാ​​​നി​​​ൽ അ​​​വ​​​രു​​​ടെ നേ​​​താ​​​വ് ആ​​​രാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ൻ വ​​​ള​​​രെ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണെ​​​ന്ന് ട്രം​​​പ് മ​​​റ്റൊ​​​രു പോ​​​സ്റ്റി​​​ൽ കു​​​റി​​​ച്ചു. ത​​​ങ്ങ​​​ളു​​​ടെ നേ​​​താ​​​വ് ആ​​​രാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ൻ ഇ​​​റാ​​​ൻ വ​​​ള​​​രെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​യാ​​​ണെ​​​ന്നും അ​​​വ​​​ർ​​​ക്ക് അ​​​റി​​​യി​​​ല്ലെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.""ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ ഞ​​​ങ്ങ​​​ൾ​​​ക്ക് പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ട്. യു​​​എ​​​സ് നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഒ​​​രു ക​​​പ്പ​​​ലി​​​നും പ്ര​​​വേ​​​ശി​​​ക്കാ​​​നോ പു​​​റ​​​ത്തു​​​പോ​​​കാ​​​നോ ക​​​ഴി​​​യി​​​ല്ല. ഇ​​​റാ​​​നു​​​മാ​​​യി ഒ​​​രു ഉ​​​ട​​​മ്പ​​​ടി​​​യി​​​ലെ​​​ത്തു​​​ന്ന​​​തു​​​വ​​​രെ ഇ​​​ത് ​അ​​​ട​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്''- ട്രം​​​പ് കു​​​റി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ണ്ണ ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന കൂ​​​റ്റ​​​ൻ ക​​​പ്പ​​​ൽ അ​​മേ​​രി​​ക്ക​​ൻ സൈ​​ന്യം ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്തു. പ്ര​​​ത്യേ​​​ക രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​താ​​​ക​​​യോ ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​ക​​​ളോ ഇ​​​ല്ലാ​​​ത്ത ""എം/​​​ടി മ​​​ജ​​​സ്റ്റി​​​ക് എ​​​ക്സ്''എ​​​ന്ന ക​​​പ്പ​​​ലാ​​​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന ര​​​ഹ​​​സ്യ​​​നീ​​​ക്ക​​​ത്തി​​​ലൂ​​​ടെ യു​​​എ​​​സ് നാ​​വി​​ക​​സേ​​ന ത​​​ട​​​ഞ്ഞ​​​ത്. ഇ​​​റാ​​​നെ​​​തി​​​രേ​​​യു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ഉ​​​പ​​​രോ​​​ധം ലം​​​ഘി​​​ച്ച് ഇ​​​ന്ധ​​​നം ക​​​ട​​​ത്താ​​​നു​​​ള്ള നി​​​യ​​​മ​​​വി​​​രു​​​ദ്ധ ശൃം​​​ഖ​​​ല​​​ക​​​ളെ ത​​​ക​​​ർ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി​​​യെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​റാ​​​ൻ എ​​​ണ്ണ​​​യു​​​മാ​​​യി സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ഇ​​​ത്ത​​​രം ക​​​പ്പ​​​ലു​​​ക​​​ളെ ലോ​​​ക​​​ത്തി​​​ന്‍റെ ഏ​​​തു ഭാ​​​ഗ​​​ത്തു​​​വ​​​ച്ചും ത​​​ട​​​യു​​​മെ​​​ന്നും സ​​​മു​​​ദ്ര സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രു​​​മെ​​​ന്നും പെ​​​ന്‍റ​​​ഗ​​​ൺ എ​​​ക്സി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു. ഈ ​​​ആ​​​ഴ്ച​​​യി​​​ൽ​​​ത്ത​​​ന്നെ സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ ""എം/​​​ടി ടി​​​ഫാ​​​നി''എ​​​ന്ന മ​​​റ്റൊ​​​രു ഇ​​​റേ​​​നി​​​യ​​​ൻ ച​​​ര​​​ക്കു​​​ക​​​പ്പ​​​ലും യു​​​എ​​​സ് നാ​​വി​​ക​​സേ​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു.

തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ വ​​​ച്ച് ക​​​പ്പ​​​ലു​​​ക​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ സു​​​ര​​​ക്ഷി​​​ത​​​വും ഫ​​​ല​​​പ്ര​​​ദ​​​വും ആ​​​ഴ​​​ക്ക​​​ട​​​ലി​​​ൽ വ​​​ച്ചു​​​ള്ള ഇ​​​ത്ത​​​രം മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളാ​​​ണെ​​​ന്ന് യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

ഇ​​​റാ​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക സ്രോ​​​ത​​​സു​​​ക​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി ക​​​ട​​​ലി​​​ലെ എ​​​ണ്ണ​​​ക്ക​​​ട​​​ത്ത് പാ​​​ത​​​ക​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ ഈ ​​​സൈ​​​നി​​​ക നീ​​​ക്കം ഏ​​​റെ പ്രാ​​​ധാ​​​ന്യ​​​മ​​​ർ​​​ഹി​​​ക്കു​​​ന്നു.

ഹോ​​​ർ​​​മു​​​സി​​​ൽ ഇ​​​റാ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മൂ​​​ന്ന് ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ര​​​ണ്ട് ക​​​പ്പ​​​ലു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​റാ​​​ൻ ബ​​​ന്ധ​​​മു​​​ള്ള ര​​​ണ്ടാ​​​മ​​​തൊ​​​രു ക​​​പ്പ​​​ൽ​​​ക്കൂ​​​ടി അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​ന്യം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തും ഹോ​​​ർ​​​മു​​​സി​​​ൽ ക​​​പ്പ​​​ലു​​​ക​​​ളെ ത​​​ട​​​യു​​​ന്ന ഇ​​​റാ​​​നി​​​യ​​​ൻ ബോ​​​ട്ടു​​​ക​​​ൾ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ട്രം​​​പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വും.
ഇ​​​തി​​​നി​​​ടെ, ഹോ​​​ര്‍​മു​​​സി​​​ല്‍ സൈ​​​ന്യം ക​​​പ്പ​​​ലു​​​ക​​​ള്‍ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യം ഇ​​​ന്ന​​​ലെ ഇ​​​റാ​​​ൻ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടു. മു​​​ന്ന​​​റി​​​യി​​​പ്പ് അ​​​വ​​​ഗ​​​ണി​​​ച്ച് ഹോ​​​ര്‍​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ച ര​​​ണ്ടു വാ​​​ണി​​​ജ്യ ക​​​പ്പ​​​ലു​​​ക​​​ളാ​​​ണ് മു​​​ഖം​​​മൂ​​​ടി ധ​​​രി​​​ച്ച സൈ​​​നി​​​ക​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​ത്.ബോ​​​ട്ടു​​​ക​​​ളി​​​ല്‍ ഇ​​​ര​​​ച്ചെ​​​ത്തു​​​ന്ന സൈ​​​നി​​​ക​​​ര്‍ ക​​​പ്പ​​​ലി​​​ല്‍ ക​​​യ​​​റി നി​​​യ​​​ന്ത്ര​​​ണ​​​മേ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത് ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍ വ്യ​​​ക്ത​​​മാ​​​ണ്. ഇ​​​റാ​​​ന്‍ ടി​​​വി​​​യാ​​​ണ് ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. ഇ​​​റാ​​​ന്‍റെ ക​​​പ്പ​​​ല്‍ പി​​​ടി​​​കൂ​​​ടു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ള്‍ നേ​​​ര​​​ത്തേ യു​​​എ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു.

Latest News

Corehub Up